Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ അസ്ഥിരപ്പെടുത്താനെന്ന വാദത്തിന് തെളിവുണ്ടോ ? ; കോടിയേരിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ

കേന്ദ്ര ഏജൻസികളുടെ അന്വേഷണം സർക്കാരിനെ അസ്ഥിരപ്പെടുത്താനെന്ന വാദത്തിന് തെളിവുണ്ടോ ? ; കോടിയേരിയോട് മുല്ലപ്പള്ളി രാമചന്ദ്രൻ
  തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നു എന്ന സി പി എം വാദത്തിന് തെളിവുണ്ടോ എന്ന് മുല്ലപ്പള്ളി ചോദിച്ചു. സി പി എമ്മിന്‍റെ തിരുത്തൽ  രേഖയിൽ നേതാക്കൾ മാത്രമല്ല കുടുംബാംഗങ്ങളും സംശയത്തിന് അതീതരായിരിക്കണം എന്ന് പറയുന്നുണ്ട്. കോൺഗ്രസ്- ബിജെപി ബന്ധം ആരോപിക്കുന്ന കോടിയേരി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. രാഷ്ട്രീയമായി മറ്റ് ആരോപണങ്ങൾ ഇല്ലാത്തതിനാലാണ് പഴകിയ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് കൊണ്ടുവരുന്നത്. ദേശീയ രാഷ്ട്രീയത്തിൽ സിപിഎം കോണ്‍ഗ്രസ് ഓഫീസിന്‍റെ തിണ്ണ നിരങ്ങുകയാണ്. എന്ന് മുതലാണ് മാവോയിസ്റ്റുകൾ സിപിഎമ്മിന് കണ്ണിലെ കരടായതെന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഏറ്റുമുട്ടൽ സിപിഎം നയമാണോ എന്ന് വ്യക്തമാക്കണം. ഭീരുവായ മകനെ ഓർത്ത് കോടിയേരി ലജ്ജിച്ച് തലതാഴ്ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Save your stories

Sign in