Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയ സഹോദരനെ നഷ്ടമായതിന്‍റെ വേദന ; കോൺഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങൾക്കും വിവി പ്രകാശിന്‍റെ വിയോഗം കനത്ത നഷ്ടം ; മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രിയ സഹോദരനെ നഷ്ടമായതിന്‍റെ വേദന ; കോൺഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങൾക്കും വിവി പ്രകാശിന്‍റെ വിയോഗം കനത്ത നഷ്ടം ; മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം : മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ. വി.വി പ്രകാശിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന് മലപ്പുറത്തെ കോൺഗ്രസ്സിന്‍റെ മുഖമായി മാറിയ നേതാവായിരുന്നു പ്രകാശ്. എന്നും സാധാരണക്കാരന്‍റെ ശബ്ദമായിരുന്നു അദ്ദേഹം. ആദർശ ദീപ്തമായ ജീവിതമായിരുന്നു പ്രകാശിന്‍റേത്. ലാളിത്യമായിരുന്നു മുഖമുദ്ര. എല്ലാവരേയും വേർതിരിവില്ലാതെ ചേർത്തു പിടിക്കുന്നതായിരുന്നു പ്രകാശിന്റെ പ്രവർത്തന ശൈലി. ഇന്നലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത ഡി.സി.സി അധ്യക്ഷൻമാരുടെ യോഗത്തിൽ പ്രകാശ് പങ്കെടുത്തിരുന്നു. ഞാൻ ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ വിയോഗ വാർത്ത ഞെട്ടിക്കുന്നതാണ്. എനിക്ക് പ്രിയ സഹോദരനെ നഷ്ടമായതിന്‍റെ വേദനയാണ് ഉള്ളത്. കോൺഗ്രസ്സിനും മതേതര പ്രസ്ഥാനങ്ങൾക്കും വിവി പ്രകാശിന്‍റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in