Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപ; എട്ടുകോടിയിലധികം രൂപയും ചിലവാക്കിയത് ശമ്പളത്തിന്‌ !

സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപ; എട്ടുകോടിയിലധികം രൂപയും ചിലവാക്കിയത് ശമ്പളത്തിന്‌ !
സംസ്ഥാനത്ത് ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ച വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് പത്തുകോടിയോളം രൂപയെന്ന് റിപ്പോർട്ട്. ഇതില്‍ തന്നെ എട്ടുകോടിയിലധികം രൂപയും ശമ്പള ഇനത്തിലാണ് ചെലവാക്കിയിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം കമ്മീഷന്‍ സമര്‍പ്പിച്ച എട്ടോളും റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ നടപടിയൊന്നും എടുത്തിട്ടുമില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഭരണ പരിഷ്കാര കമ്മീഷന്‍ രൂപീകൃതമായത്. അധ്യക്ഷനായ വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രാജി വച്ചതോടെ കമ്മീഷന്‍റെ പ്രവർത്തനം തന്നെ അവസാനിച്ച മട്ടാണ്. കമ്മീഷന്‍ അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാമായി ശമ്പളമായി നല്‍കിയത് എട്ടുകോടി ആറു ലക്ഷം രൂപ. 21 ലക്ഷം രൂപ അംഗങ്ങളെല്ലാവരും ചേര്‍ന്ന് ചികില്‍സാ ആനുകൂല്യം പറ്റി. ഇതില്‍ പത്തൊന്‍പതുലക്ഷത്തോളം രൂപയും ചെലവാക്കിയത് അധ്യക്ഷനുവേണ്ടിയാണ്. യാത്രാബത്തയായി പതിന്നാല് ലക്ഷം, ഫോണ്‍ ചാര്‍ജ് മൂന്നേമുക്കാല്‍ ലക്ഷം, വാഹന വാടക ഇരുപത്തിനാലു ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. ശമ്പളമല്ലാതെ ആകെ ചെലവ് ഒരുകോടി അറുപത്തിരണ്ടു ലക്ഷം രൂപ. പ്രതിമാസ ശമ്പളമല്ലാതെ ആകെ ഇരുപത്തിയേഴുലക്ഷത്തോളം രൂപയാണ് വി.എസ്.അച്യുതാനന്ദന്‍ ആനുകൂല്യമായി കൈപ്പറ്റിയത്. വിജിലന്‍സ് സിസ്റ്റത്തിന്റെ പരിഷ്കരണം, സ്ഥായിയായ വികസനം, പൊതുജന കേന്ദ്രീകൃത സേവന വ്യവസ്ഥ തുടങ്ങി എട്ട് റിപ്പോര്‍ട്ടുകള്‍ ഭരണ പരിഷ്കാര കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in