Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി ; കൊവിഡിനിടെ സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി ; കൊവിഡിനിടെ സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് കൂട്ടസ്ഥലമാറ്റം. കൊവിഡ്, ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്ക് പൊതുസ്ഥലംമാറ്റം ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി. സ്ഥലംമാറ്റം എത്രയും പെട്ടെന്ന് നടപ്പിലാക്കാന്‍ പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. പൊലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് സാധാരണ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന സ്ഥലം മാറ്റം ഇക്കുറി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ അധ്യയന വർഷം ആരംഭിച്ച ശേഷമുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച പൊലീസുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പല സ്റ്റേഷനുകളിലും പൊലീസുകാര്‍ കൊവിഡ് ബാധിതരാണെന്നതും പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നു. ജൂലൈ എട്ടിനാണ് അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in