Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Exalogic CMRL | മാസപ്പടി :ഒന്നിലേറെ സംസ്ഥാനങ്ങളില്‍ അന്വേഷണം ആവശ്യം; സിബിഐ വരണമെന്ന് ഹര്‍ജിക്കാരന്‍

Exalogic CMRL | മാസപ്പടി :ഒന്നിലേറെ സംസ്ഥാനങ്ങളില്‍ അന്വേഷണം ആവശ്യം; സിബിഐ വരണമെന്ന് ഹര്‍ജിക്കാരന്‍
എറണാകുളം: മാസപ്പടി ഇടപാടിലെ സിബിഐ അന്വേഷണ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ പരാതി ക്കാരനായ എം ആര്‍ അജയന്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി.ഒന്നിലേറെ സംസ്ഥാനങ്ങള്‍ ഇടപെട്ട കേസാണിതെന്നും അന്വേഷണം ഫലപ്രദമാകണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും അജയന്‍ കോടതിയില്‍ ബോധിപ്പിച്ചു അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു സേവനം നല്‍കാതെയാണ് എക്സാലോജികിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ബംഗലൂരു ആസ്ഥാനമായ കമ്പനിയാണിത്. കരിമണല്‍ കമ്പനിയായ സി എംആര്‍ എല്‍ കേരളത്തിലുമാണുള്ളത്. അതിനാല്‍ ഇരുസംസ്ഥാനങ്ങളും ഇടപെട്ട കേസായതിനാല്‍ ദേശീയ ഏജന്‍സി തന്നെ അന്വേഷണത്തിന് എത്ത്ണമെന്നാണ് ആവശ്യം. കേസില്‍ എസ് എഫ് ഐ ഒ നല്‍കിയ രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ല . ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ വ്യക്തിപരമായി മറുപടി നല്‍കാന്‍ ബാധ്യതയുണ്ട് സ്വത്രന്ത്യ അന്വേഷണം അനിവാര്യം ഗുരുതര ആക്ഷേപങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in