Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്‍സൂർ വധം : കൊലയ്ക്ക് മുമ്പ് പ്രതികൾ ഒത്തുകൂടി ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; സിപിഎം നേതാവും ദൃശ്യത്തില്‍

മന്‍സൂർ വധം : കൊലയ്ക്ക് മുമ്പ് പ്രതികൾ ഒത്തുകൂടി ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; സിപിഎം നേതാവും ദൃശ്യത്തില്‍
കണ്ണൂർ : പാനൂർ മൻസൂർ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽപീടികയിൽ വെച്ചാണ് പ്രതികൾ ഒത്തുകൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല നടക്കുന്നതിന് 15 മിനിറ്റ് മുമ്പാണ് പ്രതികൾ ഒത്തുചേർന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ നിന്നാണെന്നാണ് സംശയിക്കുന്നത്. ദ്യശ്യങ്ങൾ പൊലീസ് പരിശോധിക്കും. പ്രതികൾ പരസ്പരം ഫോണിൽ സംസാരിച്ചതിൻ്റെ തെളിവുകളും പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിലെ സ്ഥലത്ത് നിന്നും  5 മിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്‍റെ വീട്ടിലേക്കുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം രാത്രിയായിരുന്നു മന്‍സൂറിനെ സംഘം കൊലപ്പെടുത്തിയത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മൻസൂറിന്‍റെ സഹോദരന്‍  മുഹ്സിനും ആക്രമണത്തില്‍ ഗുരുതര  വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ആക്രമണം നടത്തിയത്.  മുഹ്സിനിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനെയും അക്രമികള്‍ വെട്ടുകയായിരുന്നു. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കേറ്റിരുന്നു. https://www.facebook.com/JaihindNewsChannel/videos/756572008215604

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in