Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ചിലർക്ക് ഭഗവാനാകാന്‍ ആഗ്രഹം'; മോദിക്കെതിരെ ഒളിയമ്പുമായി മോഹന്‍ ഭാഗവത്‌

'ചിലർക്ക് ഭഗവാനാകാന്‍ ആഗ്രഹം'; മോദിക്കെതിരെ ഒളിയമ്പുമായി മോഹന്‍ ഭാഗവത്‌
  ബിഷ്ണുപുർ/ഝാർഖണ്ഡ്: നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ട്. എന്നാൽ ഭഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.  ഝാർഖണ്ഡിലെ ബിഷ്ണുപുരിൽ ലെവൽ വർക്കർ സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ‘‘പുരോഗതികൾക്ക് ഒരിക്കലും അന്ത്യമില്ല. ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹം അവിടെ അവസാനിക്കുന്നില്ല. പിന്നെ ദേവതയാകണമെന്നു തോന്നും. പിന്നെ ഭഗവാനാകണമെന്നും. എന്നാൽ ഭഗവാൻ പറയുന്നു താൻ വിശ്വരൂപം തന്നെയാണെന്ന്. അതിലും വലുത് വേറെയുണ്ടോയെന്ന് ആര്‍ക്കുമറിയില്ല’’ – മോഹൻ ഭാഗവത് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ആർഎസ്എസും ബിജെപിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് മോഹൻ ഭാഗവതിന്‍റെ പ്രസ്താവന. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പുറകേ അഹങ്കാരമാണ് ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതെന്ന ആർഎസ്എസ് പ്രതികരണവും കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in