Logo
Thu, Aug 06, 2026 • 05:18 PM
LIVE TV
Watch

No business videos available

No Middle East videos available

വിമാനത്തില്‍ പരാക്രമം; എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; പാലക്കാട് സ്വദേശി ജംഷീര്‍ അറസ്റ്റിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read
SHARE:
SAVE: Login to save

വിമാനത്തില്‍ പരാക്രമം; എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; പാലക്കാട് സ്വദേശി ജംഷീര്‍ അറസ്റ്റിൽ

കൊച്ചി: ആകാശത്ത് പറക്കുന്നതിനിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍. കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പാലക്കാട് സ്വദേശി ജംഷീറാണ് അറസ്റ്റിലായത്. 

ഇന്നലെ രാത്രി വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. എമര്‍ജന്‍സി വിന്‍ഡോയോട് ചേര്‍ന്നുള്ള സീറ്റിലിരുന്ന ജംഷീര്‍ പെട്ടെന്ന് അക്രമസ്വഭാവം കാണിക്കുകയും എമര്‍ജന്‍സി വിന്‍ഡോയുടെ ഒരു പാളി അടിച്ചുപൊട്ടിച്ച് വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ അപ്രതീക്ഷിത നീക്കം കണ്ട സഹയാത്രികര്‍ ഉടനടി ഇടപെട്ട് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്. 

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാര്‍ ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക നടപടികള്‍ക്ക് ശേഷം യുവാവിനെ നെടുമ്പാശ്ശേരി പൊലീസിനെ ഏല്‍പ്പിച്ചു. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10