Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലഹരിക്കച്ചവടക്കാരുമായി ബന്ധം വെളിപ്പെട്ടു. ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരിക്കച്ചവടക്കാരുമായി ബന്ധം വെളിപ്പെട്ടു. ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്‌ററില്‍. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27 പ്രകാരമാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. നിലവില്‍ സ്‌റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രാസലഹരി ഉള്‍പ്പെടെ വില്‍പന നടത്തുന്നവരുമായി ബന്ധം ഷൈന്‍ ടോം സമ്മതിച്ചതായാണ് വിവരം. എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ലഹരി ഉപയോഗിച്ചിരുന്നതായും ലഹരി ഉപയോഗത്തിന് പലരേയു പ്രേരിപ്പിക്കുകയും അതില്‍ പങ്കാളി ആകുകയും ചെയ്തത് അടക്കമുള്ള കുറ്റങ്ങളാണ് ഷൈനിന് എതിരേ ചുമത്തിയിരിക്കുന്നത്. ലഹരി വില്‍പ്പനക്കാരുമായി നടന്റെ ബന്ധങ്ങളും വെളിപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുമുണ്ട്. ഷൈന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം . നേരത്തേ നിയമോപദേശം തേടിയ ഷൈന്‍ ആദ്യം പൊലീസിനു മുന്നില്‍ പ്രതിരോധം ഉയര്‍ത്തിയെങ്കിലും പെട്ടെന്നു തന്നെ അതു തകര്‍ന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറി. ഡിജിറ്റല്‍ തെളിവുകളും ഫോണ്‍ റെക്കോര്‍ഡുകളും നിര്‍ണായകമായി.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in