Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന ഇഎംസിസി ഡയറക്ടർ ഷിജുവിന് വധഭീഷണി ; പൊലീസില്‍ പരാതി

മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന ഇഎംസിസി ഡയറക്ടർ ഷിജുവിന് വധഭീഷണി ; പൊലീസില്‍ പരാതി
  കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ ജനവിധി തേടുന്ന ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസിന് വധഭീഷണി. കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തന്നേയും പ്രവർത്തകരേയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിക്കുന്നില്ലെന്നും വധഭീഷണി മുഴക്കുന്നതായും ചൂണ്ടിക്കാട്ടി ഷിജു എം വർഗീസ് കുണ്ടറ പൊലീസില്‍ പരാതി നൽകി. ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തരത്തില്‍ ഇംഎംസിസി ഡയറക്ടർ ഷിജു വർഗീസ് പ്രതികരിച്ചിരുന്നു. കരാർ വിവാദമായതിന് പിന്നാലെ ഇഎംസിസി അധികൃതരുമായി ചർച്ച നടത്തിയിട്ടില്ലെന്നായിരുന്നു ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ടിരുന്നുവെന്ന് ഷിജു വ്യക്തമാക്കി. സർക്കാരിന്‍റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുന്നതായിരുന്നു ഇത്. കുണ്ടറ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഷിജു മത്സരിക്കുന്നത്.  

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in