Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K. KARUNAKARAN| ലീഡര്‍ കെ കരുണാകരന്‍റെ 107 ആം ജന്മ വാര്‍ഷികം: കെപിസിസിയിലും ഡിസിസിയിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു

K. KARUNAKARAN| ലീഡര്‍ കെ കരുണാകരന്‍റെ 107 ആം ജന്മ വാര്‍ഷികം: കെപിസിസിയിലും ഡിസിസിയിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു
മുൻ മുഖ്യമന്ത്രി, ലീഡർ കെ കരുണാകരന്റെ 107 ആം ജന്മ വാർഷികത്തിൽ കെപിസിസി യിലും ഡിസിസിയിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ജില്ലക ളിൽ നടന്ന അനുസ്‌മരണ പരിപാടികളിൽ പ്രമുഖ കോൺ ഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പ ങ്കെടുത്തു. ലീഡർ കെ കരുണാകരന്റെ ജന്മ വാർഷികത്തോ ടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു. കെപിസിസി യിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ കോൺഗ്രസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, കോൺഗ്രസ് നേതാവ് കെ മുരളീധരൻ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. കൊല്ലം ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചനയു . അനുസ്‌മരണ ചടങ്ങുകളും നടന്നു. ഡിസിസി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് രാഷ്ട്രീയക്കാരി സമിതി അംഗം ബിന്ദു കൃഷ്ണ ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ *നേതൃത്വത്തിൽ പുഷ്‌പാർച്ചനയു . അനുസ്മ‌രണ സമ്മേളനവും നടന്നു. ഡിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയിൽ കെ ബാബു എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ്ഷിയാ സ്, ഡൊമിനിക് പ്രസൻറേഷൻ,ടോണി ചമ്മിണി തുടങ്ങിയ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി സി സി ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയ് ക്ക് എം കെ രാഘവൻ എം പി, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജ്, പ്രൊഫസർ എഡി മുസ്തഫ, ടി ഒ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in