Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലക്ഷദ്വീപില്‍ ഉടമകളെ അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍; കൊടി നാട്ടി റവന്യു വകുപ്പ്, എന്തിനെന്നറിയാതെ ദ്വീപ് നിവാസികള്‍

ലക്ഷദ്വീപില്‍ ഉടമകളെ അറിയിക്കാതെ ഭൂമി ഏറ്റെടുക്കല്‍; കൊടി നാട്ടി റവന്യു വകുപ്പ്, എന്തിനെന്നറിയാതെ ദ്വീപ് നിവാസികള്‍
കവരത്തി : ദ്വീപ് നിവാസികളെ  ബുദ്ധിമുട്ടിലാക്കുന്ന  പരിഷ്കാരങ്ങള്‍ക്കെതിരെ  പ്രതിഷേധം ശക്തമായി നിലനില്‍ക്കുന്നതിനിടെ പുതിയ നീക്കവുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ റവന്യു വകുപ്പ് കൊടി നാട്ടി. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിലാണ് ഉടമകളെ പോലും അറിയിക്കാതെ ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ പിറ്റേ ദിവസം മുതലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. ഇരുപതോളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇന്നലെ ഉദ്യോഗസ്ഥർ ചുവന്ന കൊടി നാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ദ്വീപ് നിവാസികൾ ആരോപിക്കുന്നു. ലക്ഷദ്വീപ് വികസന അതോറിറ്റി കരട് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് വിവാദ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in