Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുല്‍ ഗാന്ധിക്കൊപ്പം ജനലക്ഷങ്ങള്‍, ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവാകും: കെ.സി വേണുഗോപാല്‍ എംപി

രാഹുല്‍ ഗാന്ധിക്കൊപ്പം ജനലക്ഷങ്ങള്‍, ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവാകും: കെ.സി വേണുഗോപാല്‍ എംപി
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധിക്കൊപ്പം ജനലക്ഷങ്ങൾ അണിചേരുന്ന കാഴ്ചയാണ് യാത്രയില്‍ ഉടനീളം കാണാനാകുന്നത്. ജനങ്ങൾ പ്രതീക്ഷിക്കുന്ന സ്നേഹവും സൗഹാർദവും രാഹുൽ ഗാന്ധി എന്ന നേതാവിൽ അവർ കാണുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരേയുള്ള ബിജെപി യുടെ നുണ ഫാക്ടറികൾ ഒന്നൊന്നായി തകർന്നടിയുകയാണ് ഈ യാത്രയിലൂടെ. ജനങ്ങൾ രാഹുൽ ഗാന്ധിയിൽ വിശ്വാസം അർപ്പിക്കുന്നു. രാഹുൽ ഗാന്ധി എന്ന നേതാവിനോടുള്ള പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും ഉള്ള വിശ്വാസം വ്യക്തമാണ്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള വിവാദം ഗവർണർ പദവിയുടെ അന്തസ് കളയുക മാത്രമല്ല മറച്ചു ഭാരത് ജോഡോ യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ബിജെപി യുടെ ആവശ്യം നിറവേറ്റുകയാണെന്നും കെ.സി വേണുഗോപാല്‍ എംപി ഡല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആർക്കുവേണമെങ്കിലും മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാപരമായ കാര്യങ്ങളാണ് ചർച്ചയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in