Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആനവണ്ടിക്കും രക്ഷയില്ല ; കെഎസ്ആർടിസി ബസ് മോഷണം പോയി, കിട്ടിയത് പാരിപ്പള്ളിയില്‍ നിന്ന്

ആനവണ്ടിക്കും രക്ഷയില്ല ; കെഎസ്ആർടിസി ബസ് മോഷണം പോയി, കിട്ടിയത് പാരിപ്പള്ളിയില്‍ നിന്ന്
കൊല്ലം : ഗാരേജില്‍ സർവീസിനായി കയറ്റിയ കെ.എസ്.ആർ.ടി.സി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് ബസ് മോഷണം പോയ ബസ് പിന്നീട് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. ഡിപ്പോ അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷണം പോയത്. സർവീസ് ചെയ്ത് മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന ബസ് എടുക്കാനായി രാവിലെ ഡ്രൈവർ എത്തിയപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല. തുടർന്ന് എല്ലാ സ്റ്റാഫുകളോടും അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. KL 15 - 7508 നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകി. തുടർന്ന് ബസ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. ഏതാനും ദിവസം മുമ്പ് കൊല്ലത്തും ഇതിന് സമാനമായ സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിർത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരൻ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത് കെ.എസ്.ആർ.ടി.സിക്കും പൊലീസിനും തലവേദനയായിരിക്കുകയാണ്.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in