Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോട് ലത്തീന്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തി

കോഴിക്കോട് ലത്തീന്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തി
കോഴിക്കോട് ലത്തീന്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വായിച്ചു. ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പാകും. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്.രണ്ടിടത്തും ഒരേ സമയമാണ് പ്രഖ്യാപനം ഉണ്ടായത് കേരള ലത്തീന്‍ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനിമുതല്‍ കോഴിക്കോട് അതിരൂപതയ്ക്ക് കീഴില്‍ വരും. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് അതിരൂപതാ പ്രഖ്യാപനം. 1923 ജൂണ്‍ 12നാണ് കോഴിക്കോട് രൂപത സ്ഥാപിതമാകുന്നത്. തിരുവനന്തപുരം, വരാപ്പുഴ എന്നിവയാണ് കേരളത്തിലെ മറ്റ് രണ്ട് ലത്തീന്‍ അതിരൂപതകള്‍. 2012ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് രൂപത ബിഷപ് ആയത്. കോഴിക്കോട് രൂപത അതി രൂപതയായി വാഴിക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി , എം കെ രാഘവന്‍ എംപി ടി.സിദ്ധിക്ക് എം എല്‍ എ, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു  

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in