Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുഴല്‍പ്പണക്കേസ് : കെ.സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യംചെയ്യും ; നാളെ രാവിലെ ഹാജരാകാന്‍ നോട്ടീസ്

കുഴല്‍പ്പണക്കേസ് : കെ.സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യംചെയ്യും ; നാളെ രാവിലെ ഹാജരാകാന്‍ നോട്ടീസ്
തൃശൂര്‍ :  കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യംചെയ്യും. സെക്രട്ടറി ദിപിനോട് നാളെ രാവിലെ തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അതേസമയം കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസില്‍ നിന്നും ഇ ഡി, എഫ് ഐ ആറിന്റെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. കേസില്‍ പൊലീസ് നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിവരങ്ങളാണ് ഇ.ഡി ശേഖരിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലിസില്‍ നിന്നും ഇഡി ചോദിച്ചറിഞ്ഞു. ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്ന കുഴല്‍പ്പണക്കേസില്‍ ഇ.ഡി അന്വേഷണം നടത്താത്തതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ ഇഡി യുടെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Save your stories

Sign in