Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിരണ്‍ കുമാർ അറസ്റ്റില്‍ ; സ്ത്രീധനപീഡന മരണം അടക്കം വകുപ്പുകള്‍ ; വിസ്മയയെ മുന്‍പും മർദ്ദിച്ചെന്ന് മൊഴി

കിരണ്‍ കുമാർ അറസ്റ്റില്‍  ; സ്ത്രീധനപീഡന മരണം അടക്കം വകുപ്പുകള്‍ ; വിസ്മയയെ മുന്‍പും മർദ്ദിച്ചെന്ന് മൊഴി
കൊല്ലം : ശാസ്താംകോട്ട പോരുവഴിയിലെ വിസ്മയയുടെ മരണത്തില്‍ ഭർത്താവ് കിരണ്‍ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹികപീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മോട്ടോർ വാഹന വകുപ്പില്‍ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍. അതേസമയം സംഭവത്തിലെ ക്രൂരത തുറന്നുപറഞ്ഞ് കിരണിന്‍റെ മൊഴി. വിസ്മയയെ മർദ്ദിക്കുമായിരുന്നെന്ന് കിരണ്‍ മൊഴി നല്‍കി. മരിക്കുന്ന അന്ന് മാത്രം മർദ്ദിച്ചില്ല, എന്നാല്‍ അന്ന് വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. നേരെ പുലരട്ടെയെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശുചിമുറിയിലേക്ക് പോയി വിസ്മയ തൂങ്ങിമരിച്ചെന്നും കിരണിന്‍റെ മൊഴി. വിസ്മയയുടെ വീട്ടുകാർ നല്‍കിയ കാറിനെച്ചൊല്ലി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ പലതവണ വഴക്കുണ്ടായെന്നും കിരണ്‍.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in