തിരുവനന്തപുരം: കിഫ്ബിയിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ച് സര്‍ക്കാര്‍. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭ നിര്‍ണായക തീരുമാനമെടുത്തത്.
വ്യവസായ സംരംഭങ്ങള്‍ക്കായി അടിയന്തരമായി ഏറ്റെടുത്ത കണ്ണൂരിലെ ഭൂമി അഞ്ചിരട്ടി വില നല്‍കി വാങ്ങിയെങ്കിലും, അത് ഇപ്പോഴും ഉപയോഗശൂന്യമായി കിടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണപരിധിയിലുണ്ട്. കൂടാതെ, കിഫ്ബിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഇഷ്ടക്കാരെ കൂട്ടത്തോടെ തിരുകിക്കയറ്റിയെന്ന ആക്ഷേപവും വിജിലന്‍സ് പരിശോധിക്കും.
കിഫ്ബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രാഷ്ട്രീയ പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട്ടി വില നല്‍കി ഭൂമി വാങ്ങിയതും വഴിവിട്ട നിയമനങ്ങളും പരിശോധിക്കും