Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D SATHEESAN| കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്നു; മോഹനന്‍ കുന്നുമ്മലിനെ വി സി ആക്കിയത് മുഖ്യമന്ത്രി: വി ഡി സതീശന്‍

V D SATHEESAN| കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്നു; മോഹനന്‍ കുന്നുമ്മലിനെ വി സി ആക്കിയത് മുഖ്യമന്ത്രി: വി ഡി സതീശന്‍
  കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യ മേഖല തകര്‍ന്നതു പോലെ വിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സംഘപരിവാറാണെന്നാണ് സിപിഎമ്മും എസ്എഫ്‌ഐയും ആരോപിക്കുന്നത്. എന്നാല്‍ വൈസ് ചാന്‍സലറിനെ നിയമിച്ചത് മുഖ്യമന്ത്രി തന്നെയാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. നിസാര പ്രശ്‌നത്തിന്റെ പുറത്ത് തുടങ്ങിയ സംഘര്‍ഷം ഇന്ന് കേരളത്തിലെ സര്‍വ്വകലാശാലകളേയും വിദ്യാര്‍ത്ഥികളേയും തടവിലാക്കിയിരിക്കുകയാണ്. സര്‍വ്വകലാശാലയില്‍ ഒരു ഫയല്‍ പോലും നീങ്ങുന്നില്ല. സര്‍വ്വകലാശാലയിലെ ഫയലുകള്‍ വൈസ് ചാന്‍സലര്‍ നിയമിച്ച പുതിയ രജിസ്ട്രാര്‍ക്ക് അയക്കണോ അതോ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് അയക്കണോ എന്ന് കേരള സര്‍വ്വകലാശാലയിലെ ആര്‍ക്കും അറിയില്ല. ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം സര്‍വ്വകലാശാലകളെ ബാധിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in