കൗമാര കുതിപ്പിനായി അരങ്ങുണര്‍ന്നു. എന്‍.ഐ.ടിയിലെ സിന്തറ്റിക് ട്രാക്കാണ് മേളയുടെ പ്രധാന വേദി. കൂടാതെ പി.ടി.എം.എച്ച്.എസ്.എസ് കോടിയത്തൂര്‍, സെന്റ് സേവിയേഴ്‌സ് യു.പി സ്‌കൂള്‍ പെരുവയല്‍, എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാത്തമംഗലം, ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുന്നമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആര്‍.ഇ.സി ജി.വി.എച്ച്.എസ് സ്‌കൂള്‍ ചാത്തമംഗലം, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ പാറോപ്പടി, പ്രസന്റേഷന്‍ എച്ച്.എസ്.എസ് ചേവായൂര്‍, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികള്‍.
എന്‍.ഐ.ടി സിന്തറ്റിക് ട്രാക്കില്‍ ഇന്ന് ആരംഭിക്കുന്ന ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സോടെയാണ് മത്സരങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകുന്നത്. ഒക്ടോബര്‍ 27 മുതല്‍ 31 വരെ പ്രധാന അത്‌ലറ്റിക്‌സ് ഇനങ്ങള്‍ നടക്കും. ഇതുകൂടാതെ വുഷു, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, കരാട്ടെ, ബോള്‍ ബാഡ്മിന്റണ്‍, നെറ്റ്‌ബോള്‍, ത്രോബോള്‍,ഇന്‍ക്ലൂസീവ് ക്രിക്കറ്റ്, ഇന്‍ക്ലൂസീവ് ബോക്‌സ്‌ബോള്‍, ഇന്‍ക്ലൂസീവ് ഹാന്‍ഡ്‌ബോള്‍, ഇന്‍ക്ലൂസീവ് ബാഡ്മിന്റണ്‍, ഇന്‍ക്ലൂസീവ് ഫുട്‌ബോള്‍, വടംവലി, യോഗ, ബാസ്‌കറ്റ്‌ബോള്‍, ക്രോസ് കണ്‍ട്രി തുടങ്ങിയ മത്സരങ്ങള്‍ വിവിധ വേദികളിലായി അരങ്ങേറും.
ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സോടെ കായികമേളയ്ക്ക് ഇന്ന് ഒദ്യോഗിക തുടക്കം; പ്രധാന പോരാട്ടങ്ങള്‍ എന്‍.ഐ.ടി സിന്തറ്റിക് ട്രാക്കിൽ