Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളം വാക്സിനേഷന് പരിഗണിക്കുന്നത് കോവിഷീല്‍ഡ് ; ഡോസിന് വില 400 രൂപ

കേരളം വാക്സിനേഷന് പരിഗണിക്കുന്നത് കോവിഷീല്‍ഡ് ; ഡോസിന് വില 400 രൂപ
തിരുവനന്തപുരം : വാക്സിനേഷന് കോവിഷീൽഡ് വാക്സിന് ആദ്യ പരിഗണന നൽകാൻ കേരളം. കോവാക്സിനിനെ അപേക്ഷിച്ച് കോവിഷീല്‍ഡിന് വില കുറവായതിനാലാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്. കേന്ദ്രസർക്കാർ അനുമതി നൽകിയ സ്പുട്നിക് വാങ്ങാനുള്ള സാധ്യതകളും സർക്കാർ തേടും. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കോവാക്സിന് സർക്കാർ 600 രൂപയാണു നൽകേണ്ടി വരിക. കോവിഷീൽഡിന് 400. രണ്ടു വാക്സീനുകളും പകുതി വീതം വാങ്ങാനാണ് വിദഗ്ധസമിതി ശുപാർശ നൽകിയിരുന്നത്. കോവാക്സിന്‍റെ വില പ്രഖ്യാപിച്ചതോടെയാണ് കോവിഷീൽഡിനു മുൻഗണന നൽകാനുള്ള തീരുമാനം. കോവിഷീൽഡിന്‍റെ ലഭ്യത കുറവാണെങ്കിൽ വില കൂടിയാലും കോവാക്സിൻ വാങ്ങേണ്ടിവരും. സ്പുട്നിക് എന്നു മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയി, ധനവകുപ്പ് മേധാവി ആർ.കെ.സിങ്, ആരോഗ്യവകുപ്പ് മേധാവി രാജൻ ഖൊബ്രഗഡെ എന്നിവരാണ് വാക്സീൻ വാങ്ങൽ തീരുമാനിക്കാനുള്ള സമിതിയിലുള്ളത്.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in