Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാറുകളിലെ കൗണ്ടർ വഴി മദ്യം പാഴ്‌സലായി നൽകാൻ നീക്കം; കൊവിഡിന്‍റെ മറവിൽ ബാർ ലോബിയെ സഹായിക്കാനൊരുങ്ങി സർക്കാർ

ബാറുകളിലെ കൗണ്ടർ വഴി മദ്യം പാഴ്‌സലായി നൽകാൻ നീക്കം; കൊവിഡിന്‍റെ  മറവിൽ ബാർ ലോബിയെ സഹായിക്കാനൊരുങ്ങി സർക്കാർ
  തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ പരിശോധന കർശനമാക്കണമെന്നും കൗണ്ടറുകൾ വഴി വിൽപ്പന അനുവദിക്കില്ലെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുമ്പോഴും കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ മറവിൽ ബാർ ലോബിയെ സഹായിക്കാനൊരുങ്ങി സർക്കാർ.  നിലവിലെ അബ്കാരി നിയമം ബാറുകളിൽ പാഴ്സൽ വിൽപ്പനക്ക് അനുമതി നൽകാത്തതിനാൽ കൗണ്ടറുകൾ വഴി ബിവറേജസിന്‍റെ വിലക്ക് വിൽപ്പന നടത്താമെന്നാണ് ബാർ അസോസിയേഷൻ ഉടമകൾ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. സർക്കാരിനും ഇതിനോട് യോജിപ്പാണ്. ഇന്ന് രാത്രിയോടെ ഉത്തരവ് പുറത്തിറങ്ങും. ബെവ്കോ, ബിവറേജസ് ഒട്ടലെറ്റുകൾ മാത്രമാണ് നിലവിൽ മദ്യം പാഴ്സലായി നൽകുന്നത്. വരാൻ പോകുന്ന ഭേദഗതി ഉത്തരവ് താത്കാലികമാണോ എന്ന കാര്യത്തിൽ ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ വ്യക്തത ഉണ്ടാകൂ. സംസ്ഥാനത്ത് കടുത്ത മദ്യാസക്തിയുള്ള ഭൂരിഭാഗം പേരും സാധാരണക്കാരാണ്. നിർമ്മാണമേഖലയടക്കം സ്തംഭിച്ച അവസ്ഥയിൽ ദിവസവേതനക്കാരുടെ കുടുംബങ്ങൾ എല്ലാം കടുത്ത പ്രതിസന്ധിയുമാണ് നേരിടുന്നത്. കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ പേരിൽ 800 ബാർ കൗണ്ടറുകൾ അടച്ചെങ്കിലും ബാർ ലോബിക്ക് വഴങ്ങി നിയമ ഭേദഗതി കൂടി വരുന്നതോടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തില്‍ സംശയമില്ല.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in