Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

സാധാരണക്കാരന് വൻ പ്രഹരം: അരിയും പലവ്യഞ്ജനങ്ങളും പൊള്ളുന്നു; കിലോയ്ക്ക് 15 രൂപ വരെ വർധന

പശ്ചിമേഷ്യൻ സംഘർഷവും അയൽസംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും മൂലം സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. ഒരു മാസത്തിനിടെ മൊത്തവിപണിയിൽ പൊന്നി അരിക്ക് 10 രൂപ വർധിച്ച് 53 രൂപയായി. ചില്ലറവിപണിയിൽ ജനപ്രിയ ഇനമായ മട്ട അരിക്ക് 50 രൂപയിൽ നിന്ന് ഒറ്റയടിക്ക് 65 രൂപയായി വില ഉയർന്നു. സുലേഖ, ജയ അരി ഇനങ്ങൾക്കും കിലോയ്ക്ക് 9 മുതൽ 10 രൂപ വരെ വർധിച്ചു. അരിവില കൂടിയതോടെ ഹോട്ടലുകളിൽ ഊണിന് വില വർധിപ്പിക്കേണ്ടി വരുമെന്ന സൂചനയുണ്ട്.

അരിക്കൊപ്പം തുവരപ്പരിപ്പ്, ഉഴുന്ന്, മുളക്, മഞ്ഞൾ, കടല, പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങൾക്കും വിപണിയിൽ വൻ വിലക്കയറ്റമാണ് രേഖപ്പെടുത്തുന്നത്. തുവരപ്പരിപ്പിന് കിലോയ്ക്ക് 170 രൂപയും, ഉഴുന്നിന് 150 രൂപയ്ക്ക് മുകളിലുമാണ് ചില്ലറവില. ദീപാവലി സീസൺ എത്തിയതും വിതരണത്തിലെ കുറവുമാണ് ഉഴുന്ന് വില വർധിക്കാൻ ഇടയാക്കിയത്. മുളക് വില 230-ൽ നിന്ന് 360 രൂപയായും മഞ്ഞൾ 180-ൽ നിന്ന് 300 രൂപയായും കുതിച്ചുയർന്നു.

ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത മഴയും മഴക്കുറവും മൂലം വിളനാശമുണ്ടായതാണ് ഉൽപ്പന്നങ്ങളുടെ ലഭ്യത കുറച്ചതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ പുതിയ സ്റ്റോക്ക് എത്തുന്നതോടെ ഗോതമ്പ് പൊടി ഉൾപ്പെടെയുള്ള ധാന്യങ്ങൾക്കും കിലോയ്ക്ക് 2 രൂപ വരെ വില വർധിക്കുമെന്നാണ് സൂചന.





Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Save your stories

Sign in