Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് മരണം. രോഗബാധിതയായി ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യമോള്‍ (26) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. വിദേശത്ത് ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ബെംഗളുരുവിലെ ജോലി രാജിവെച്ച് രണ്ട് മാസം മുന്‍പാണ് ഇവര്‍ നാട്ടിലെത്തിയത്. ഒരു മാസം മുന്‍പാണ് ആര്യമോള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതേത്തുടര്‍ന്ന് ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായ സാഹചര്യത്തിലാണ് ആര്യമോളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. അവിടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Save your stories

Sign in