Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഐസിസി പ്രതിനിധികള്‍ ലക്ഷദ്വീപിലേക്ക് ; ദ്വീപിനെ കശ്മീരാക്കാന്‍ ശ്രമമെന്ന് കെ.സി വേണുഗോപാല്‍ എം.പി

എഐസിസി പ്രതിനിധികള്‍ ലക്ഷദ്വീപിലേക്ക് ; ദ്വീപിനെ കശ്മീരാക്കാന്‍ ശ്രമമെന്ന് കെ.സി വേണുഗോപാല്‍ എം.പി
  തിരുവനന്തപുരം : ലക്ഷദ്വീപില്‍ ഏകാധിപതിയായ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ദ്വീപിനെ മറ്റൊരു കാശ്മീരാക്കി മാറ്റാനാണ് ശ്രമം. എഐസിസി പ്രതിനിധികള്‍ ഉടന്‍ ലക്ഷദ്വീപിലേക്ക് പോകുമെന്നും  അദ്ദേഹം പറഞ്ഞു. ദ്വീപിന് ദ്വീപിന്റേതായ ജീവിതരീതിയും സംസ്‌കാരവുമുണ്ട്. ഇവയെ വെല്ലുവിളിച്ച് ജനങ്ങളില്‍ അശാന്തിയുടെ വിത്ത് പാകുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തത്. സമാധാനപരമായി ജീവിച്ചിരുന്ന ഒരു ജനതയെ ശത്രുക്കളായി പ്രഖ്യാപിച്ച് അവര്‍ക്കെതിരായുള്ള നടപടികള്‍ പ്രതികാരബുദ്ധിയോടെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ല. എഐസിസി പ്രതിനിധികള്‍ അടിയന്തരമായി ലക്ഷദ്വീപിലേക്ക് പോകും. ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/333868498132016

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in