പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ അവരുടെ പരിഭ്രാന്തിയാണ് വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ നരേന്ദ്ര മോദി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. വോട്ട് ചോരി വിഷയത്തില്‍ നിയമപോരാട്ടവും തെരുവിലെ പ്രക്ഷോഭവും ഒരുപോലെ ശക്തമാക്കും. വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടുമെന്ന മോദിയുടെ അവകാശവാദവും, താന്‍ ജൈവികമായി ജനിച്ചയാളല്ലെന്ന മുന്‍ പരാമര്‍ശവും ഓര്‍മ്മിപ്പിച്ച വേണുഗോപാല്‍, ഇത്തരം പ്രസ്താവനകളുടെ സത്യവസ്ഥ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞു. ഇന്ത്യാ സഖ്യം നടത്തുന്ന പ്രക്ഷോഭങ്ങളാണ് പ്രധാനമന്ത്രിയെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.