കരിപ്പൂര്‍: സ്വര്‍ണക്കടത്തും സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബഹ്‌റൈനില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിനി അഭിരാമിയില്‍ നിന്നാണ് 823 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടിയത്. അഭിരാമിയെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയ മൂവാറ്റുപുഴ സ്വദേശിയെയും പോലീസ് പിടികൂടി.
സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാടകീയ നീക്കങ്ങളിലൂടെ സാഹസികമായാണ് നാലുപേരെയും പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കരിപ്പൂരില്‍ സ്വര്‍ണക്കടത്തും കവര്‍ച്ചാശ്രമവും; ഒരു സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍, 823 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു