Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജന്മദിനത്തിൽ ജയസൂര്യയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ; മുടിയും താടിയും പിസ്റ്റളുമായി ‘ടൈറ്റാൻസ്’ താരം

നീട്ടി വളർത്തിയ മുടിയും താടിയും, കൈയിൽ ഒരു പിസ്റ്റളുമായി ജയസൂര്യ. ദുരൂഹതയും കൗതുകവും ഒരുപോലെ നിറയ്ക്കുന്ന ഈ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ...

ജന്മദിനത്തിൽ ജയസൂര്യയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ; മുടിയും താടിയും പിസ്റ്റളുമായി ‘ടൈറ്റാൻസ്’ താരം

നീട്ടി വളർത്തിയ മുടിയും താടിയും. കൈയിൽ ഒരു പിസ്റ്റളും. ജയസൂര്യയുടെ ഈ വ്യത്യസ്ത ഗെറ്റപ്പിന് പിന്നിലെ ദുരൂഹതകൾ എന്തൊക്കെയാണ്? കൗതുകമുണർത്തുന്ന പുതിയ ലുക്ക് പുറത്തുവന്നതോടെ ആരാധകരും ആകാംക്ഷയിലാണ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റാൻസ്’ എന്ന ചിത്രത്തിലേതാണ് ജയസൂര്യയുടെ ഈ പുതിയ ലുക്ക്.

ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ ഗെറ്റപ്പ് പുറത്തുവിട്ടത്. ഫാന്റസി ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ രീതിയിലാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ ലുക്ക് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതൽ കൗതുകവും ഈ ലുക്ക് ഉയർത്തുന്നുണ്ട്.

നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ‘ടൈറ്റാൻസ്’ നിർമ്മിക്കുന്നത്. സുനിൽ സിംഗും സജിത്ത് പി.വൈ.യും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന കോമ്പോയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ജയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ ഒരുക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം പകരുന്നു. വിഷ്ണുശർമ്മയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ് നിർവഹിക്കുന്നു. അരുൺ വെഞ്ഞാറമൂടാണ് പ്രൊഡക്ഷൻ ഡിസൈനർ. മഹേഷ് പിറവം കലാസംവിധാനം നിർവഹിക്കുന്നു.

രജീഷ് വേലായുധനും ബേസിൽ വർഗീസ് ജോസും ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ആക്ഷൻ ഫീനിക്സ് പ്രഭു. യെല്ലോ ട്രൂത്താണ് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. സുഹൈബ് എസ്.ബി.കെ. സ്റ്റിൽസ് ഒരുക്കുന്നു.

നജീർ നസീം പ്രൊഡക്ഷൻ മാനേജരായും രാജേഷ് സുന്ദരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിക്കുന്നു. പ്രശാന്ത് നാരായണനാണ് പ്രൊഡക്ഷൻ കൺട്രോളർ.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുവരികയാണ്. ഒക്ടോബർ ഒന്നിന് ‘ടൈറ്റാൻസ്’ തിയറ്ററുകളിലെത്തും


Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in