Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

'ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ന്യൂഡല്‍ഹി: കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസിലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവിയിൽനിന്നു മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്ച തീരുമാനിച്ചിരുന്നു. പിന്നാലെ കലാമണ്ഡലം ചാന്‍സിലര്‍ പദവിയിൽനിന്ന് ഗവർണറെ പുറത്താക്കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. ചാൻസിലറുടെ അസാന്നിധ്യത്തിൽ, പ്രോ ചാൻസിലറായ സാംസ്കാരിക മന്ത്രി വി.എൻ വാസവനാണ് ചുമതല നിർവഹിക്കുക. അതേസമയം ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ നിലപാട്.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in