Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സോഷ്യൽ മീഡിയ വഴി തീവ്രവാദ പ്രചരണം : കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

സോഷ്യൽ മീഡിയ വഴി തീവ്രവാദ പ്രചരണം : കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
കണ്ണൂർ : സമൂഹമാദ്ധ്യമങ്ങളിലൂടെ ഐസിസ് പ്രചാരണം നടത്തിയെന്ന് സംശയിക്കുന്ന രണ്ട് യുവതികളെ കണ്ണൂരിൽ പിടികൂടി. ഷിഫ ഹാരിസ്,​ മിസ്ഹ സിദ്ദിഖ് എന്നിവരാണ് ഡൽഹിയിൽ നിന്നെത്തിയ എൻ‌ഐ‌എ ടീമിന്‍റെ പിടിയിലായത്. മുൻപ് സമാനമായ കേസിൽ അറസ്‌റ്റിലായ മുസാദ് അൻവറിന്‍റെ കൂട്ടാളികളാണ് ഇവർ. 'ക്രോണിക്കിൾ ഫൗണ്ടേഷൻ' എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തിയെന്നാണ് എൻ‌ഐ‌എ കണ്ടെത്തൽ. ഇത് ഐസിസിനു വേണ്ടിയുള‌ള പ്രചാരണം ആയിരുന്നെന്നാണ് എൻഐഎ അറിയിച്ചത്. മംഗലാപുരത്ത് നിന്നും ഈ മാസം നാലിന് പിടിയിലായ അമീർ അബ്‌ദുൾ റഹ്‌മാനും ഇതേ സംഘത്തിൽപെട്ടയാളാണ്. ഇയാൾ നൽകിയ സൂചനയാണ് കണ്ണൂരിലെ യുവതികളിലേക്ക് എൻ‌ഐ‌എ സംഘത്തിന്‍റെ ശ്രദ്ധയെത്തിയത്. ആറ് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. ഏഴുപേരടങ്ങുന്ന സംഘം കേരളത്തിൽ ഐസിസ് പ്രചാരണം നടത്തുന്നതായി എൻ‌ഐ‌എ വെളിപ്പെടുത്തി.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in