Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇരിക്കൂറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു ; ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി

ഇരിക്കൂറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു ; ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉമ്മന്‍ ചാണ്ടി
  കോട്ടയം : ഇരിക്കൂറിലെ പ്രശ്നം പരിഹരിച്ചുവെന്നും ഇനി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എലത്തൂരിലെ പ്രശ്നവും ഉടന്‍തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കോട്ടയത്ത്  വ്യക്തമാക്കി. ഇരിക്കൂറില്‍ പ്രശ്നങ്ങളുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'അവിടുത്തെ പ്രശ്നങ്ങളൊക്കെ തീർന്നല്ലോ, ഇന്നത്തെ പേപ്പർ വായിച്ചില്ലേ' എന്ന ഉമ്മന്‍ ചാണ്ടിയുടെ മറുപടി ഏവരിലും ചിരി പടർത്തി.  ഇരിക്കൂർ മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെ അവിടെ രാജിവെച്ചവർ എല്ലാം പാർട്ടിയില്‍ തിരിച്ചെത്തി. എലത്തൂരിലെ പ്രശ്നവും ഉടന്‍ പരിഹരിക്കും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം  വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ സുധാകരന്‍ പങ്കെടുക്കാത്തത്  വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും  അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in