'ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’; മമ്മൂട്ടിയുടെ നേട്ടം മലയാളികളുടെ അഭിമാനമെന്ന് മോഹൻലാൽ
കൊച്ചി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയുടെ നേട്ടം മലയാളികളുടെ അഭിമാനമാണെന്ന് മോഹൻലാൽ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇത് അർഹമായ അംഗീകാരമാണെന്നും എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മോഹൻലാൽ പറഞ്ഞു.
മലയാളത്തിൽ നിന്ന് ദേശീയ പുരസ്കാരം നേടിയ മറ്റ് ചലച്ചിത്ര പ്രവർത്തകരെയും മോഹൻലാൽ പ്രത്യേകം അഭിനന്ദിച്ചു. ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലഭിച്ച അംഗീകാരം അവരുടെ അസാധാരണ പ്രതിഭയ്ക്കുള്ള ആദരവാണെന്ന് അദ്ദേഹം കുറിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടിയ ഷഹ്നാദ് ജലാലിനെയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും മോഹൻലാൽ അഭിനന്ദിച്ചു.
ദേശീയ പുരസ്കാരം നേടിയ നടൻമാരായ കാർത്തിക് ആര്യൻ, യാമി ഗൗതം, ധനുഷ് എന്നിവർക്കും പുരസ്കാര ജേതാക്കളായ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും മോഹൻലാൽ ആശംസകൾ നേർന്നു. ഇന്ത്യൻ സിനിമയുടെ വൈവിധ്യവും മികവും ആഘോഷിക്കുന്ന അഭിമാനകരമായ വേദിയാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെന്നും എല്ലാ വിജയികൾക്കും ഇനിയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.