Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വ്യാജ സത്യവാങ്മൂലം; കാലിക്കറ്റ് സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വ്യാജ സത്യവാങ്മൂലം; കാലിക്കറ്റ് സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കാലിക്കറ്റ് സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നിലവിലുള്ള രജിസ്ട്രാറുടെ യോഗ്യത ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ച സംഭവത്തിലാണ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. കേസിൽ വൈസ് ചാൻസിലർ കോടതിയിൽ നേരിട്ട് സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള റജിസ്ട്രാറുടെ യോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യാജ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചതിന് കേസിൽ വൈസ് ചാൻസലറോട് നേരിട്ട് സത്യവാഗ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. നവംബർ രണ്ടിന് കേസ് പരിഗണനയ്ക്ക് വന്നപ്പോൾ വിസി അഫിഡവിറ്റ് കോടതിയിൽ നൽകാത്തത് നിർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. കോടതി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയും ഒമ്പതാം തീയതി അഫിഡവിറ്റ് നൽകുകയോ അതല്ലെങ്കിൽ വിസി നേരിട്ട് ഹാജരാവുകയോ ചെയ്യണമെന്ന് ഉത്തരവിട്ടു. അഫിഡവിറ്റ് നൽകുന്നതിൽ വീഴ്ച വരുത്തിയതിനു യൂണിവേഴ്സിറ്റി അഭിഭാഷകൻ കോടതിയിൽ ക്ഷമ ചോദിച്ചു. യൂണിവേഴ്സിറ്റി റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നീ പോസ്റ്റുകളിലേക്ക് സ്ഥിര നിയമനം നടത്താൻ സെപ്റ്റംബർ ഒമ്പതിന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തു വെന്ന് വിസിക്ക് വേണ്ടി ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലമാണ് വിവാദമായത്. അങ്ങനെയൊരു തീരുമാനം യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് എടുത്തിട്ടില്ലെന്നു കാണിച്ച് യുഡിഎഫ് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിൽ വിസി നൽകിയ വ്യാജ സത്യവാങ്മൂലം പിൻവലിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് ഗവർണറോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വിസിയുടെ അറിവ് കൂടാതെയാണ് സിൻഡിക്കേറ്റ്‌ കൈകൊള്ളാത്തതായ തീരുമാനം വ്യാജ സത്യവാങ്മൂലമായി കോടതിക്ക് നൽകിയതെന്നും വിമർശനമുണ്ട്.

Related articles

See all
Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Save your stories

Sign in