Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനം പരിതാപകരം : അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനം പരിതാപകരം : അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ ആരോഗ്യ വകുപിന്‍റെ  പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി ഡോ വി.പി.ജോയി ഐഎഎസ്.   ഇക്കാര്യം  വിശദീകരിക്കുന്ന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജന്‍ ഖൊബ്രാഗേഡ് ഐഎഎസിന്‍റെ  കത്ത് പുറത്ത്. ഏപ്രിൽ ഒന്നിന്ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ചീഫ് സെക്രട്ടറി മോശം പരാമർശശം നടത്തിയതായി പറയുന്നത്. വകുപ്പ് മേധാവികൾ , സ്ഥാപന മേധാവികൾ അവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നില്ല എന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല യോഗത്തിലാണ്   ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവർത്തിക്കുന്നത് ആരോഗ്യ വകുപ്പാണ്. അതാത് ആരോഗ്യ കേന്ദ്രങ്ങളുടെ ഭരണ നിർവ്വഹണത്തിന്‍റെ ഉത്തരവാദിത്തം സ്ഥാപനത്തിന്‍റെ തലപ്പത്ത് ഇരിക്കുന്നവർക്കാണ്. എന്നാല്‍ ഇവിടെയൊന്നും കാര്യങ്ങള്‍ കൃത്യമായ നിലയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യനിർവ്വഹണത്തിലുള്ള ഇത്തരത്തിലുള്ള അലംഭാവം വകുപ്പിന്‍റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്നും അടിയന്തരമായി വേണ്ട നടപടികള്‍ ഉദ്യോഗസ്ഥർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.    

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in