Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ഹൈക്കോടതി

കർണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കാസർഗോഡ്-മംഗലാപുരം അതിർത്തി ഉടൻ തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാര്‍ അതിര്‍ത്തി തുറന്നുനല്‍കണം. ദേശീയപാത സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലല്ല. ദേശീയപാത അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ല.  കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു. ഒരു ജീവൻ പോലും ഇനി നഷ്ടമാകരുതെന്നും രോഗികൾക്ക് മംഗലാപുരത്തേക്ക് പോകാൻ കഴിയണമെന്നും കോടതി വ്യക്തമാക്കി. ലോക്ക് ഡൗണിന്‍റെ ഭാഗമായി രോഗികളുമായി പോകുന്ന വാഹങ്ങൾ തടയാൻ കഴിയില്ലെന്നും, ഇത് അവശ്യ സർവീസാണെന്നും കോടതി വ്യക്തമാക്കി. അതേസമയം അതിര്‍ത്തി അടച്ച സംഭവം മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. മറ്റ് രോഗങ്ങള്‍ കാരണം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

Related articles

See all
Popular News

മോദിക്ക് പേടി, രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാകാത്തത് ഭയം കാരണം; കെ.സി.വേണുഗോപാൽ എംപി

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in