Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി
Kerala-High-Court-34 കൊച്ചി : വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്നു ഹൈക്കോടതി. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാർ നൽകിയ ഹർജിയിലാണ് സുപ്രധാനവിധിയുണ്ടായിരിക്കുന്നത്. വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂ എന്നും കോടതി പറഞ്ഞു. കെ എസ് ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ പെൻഷനിൽ നിന്ന് വാക്സിൻ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. ഒരു ദിവസത്തെ പെൻഷൻ തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ ഇരുവരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നൽകണാനാണ് കോടതി നിർദേശം. ഭാവിയിൽ അനുമതി ഇല്ലാതെ പെൻഷൻ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം സർക്കാർ ഉറപ്പ് നൽകണം. പെൻഷൻ വിഹിതം നിർബന്ധമായി ഈടാക്കിയ കെഎസ്ഇബി നടപടിക്ക് നിയമപിൻബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in