Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് മരണ നിരക്ക് മറച്ച് വച്ചത് ഗൌരവതരം ; സർക്കാർ തെറ്റ് തിരുത്തണമെന്ന് ഉമ്മന്‍ചാണ്ടി

കൊവിഡ് മരണ നിരക്ക് മറച്ച് വച്ചത് ഗൌരവതരം ; സർക്കാർ തെറ്റ് തിരുത്തണമെന്ന് ഉമ്മന്‍ചാണ്ടി
കൊവിഡ്  മരണ സംഖ്യ കുറച്ച് കാണിച്ചത്  തീർത്തും നിർഭാഗ്യകര്യവും  ഗൌരവതരവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റി. ഇത് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് അനുബന്ധ മരണങ്ങള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്, എന്നാല്‍ ഡെത്ത് സർട്ടിഫിക്കറ്റില്‍ മറ്റ് കാരണങ്ങളാണ് കാണിക്കുന്നത്. പലരും രോഗം മൂർച്ഛിച്ചാണ് അവശരാകുന്നത്. അതാണ് പിന്നീട് മരണത്തിലേക്ക് നയിക്കുന്നത്. മരണ സമയത്ത് നെഗറ്റീവായി എന്ന പേരില്‍ പലരും കൊവിഡ് പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷണനും കുടുംബത്തിനുമെതിരെ ഉണ്ടായ വധഭീഷണി തികച്ചും ലാഘവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലി‌പ്പോള്‍ ക്വട്ടേഷൻ സംഘങ്ങളുടെ തേർവാഴ്ച്ചയാണ്. ക്രമസമാധാനം തകരുന്ന കാര്യങ്ങളാണ്  ഒരോ ദിവസവും അരങ്ങേറുന്നത്. കേരളത്തെ കുറിച്ച് പുറത്തുള്ളവർക്ക് വലിയ മതിപ്പാണ്, എന്നാൽ തിരുവനന്തപുരത്ത് ഉത്തരേന്ത്യക്കാർക്കെതിരെ നടന്ന ആക്രമണത്തില്‍ ആ സ്ഥിതി മാറി. ഈ സംഭവത്തില്‍ നാല് ദിവസം കഴിഞ്ഞിട്ടാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടർപ്പട്ടിക ക്രമക്കേടില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി .                

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in