Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു ; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി

കൊവിഡ് നിയന്ത്രിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു ; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. സ്വർണ്ണക്കടത്ത് വ്യവസായം മാത്രമാണ് സംസ്ഥാനത്ത് നല്ലരീതിയിൽ നടക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. മരണസംഖ്യ വളരെ പെട്ടെന്നാണ് കുത്തനെ ഉയർന്നത്. ഈ കൊവിഡ് കാലത്ത് എല്ലാ വിഭാഗങ്ങളും പ്രതിസന്ധി നേരിടുമ്പോഴും സ്വർണ്ണ വ്യവസായം മാത്രമാണ് ഏറ്റവും നന്നായി നടക്കുന്നത്. സ്വർണ്ണക്കവർച്ച പ്രതികളുമായി സിപിഎം നേതൃത്വത്തിന് അടുത്ത ബന്ധമുണ്ട്. ടി പി കേസ് പ്രതികൾ രാജകീയമായാണ് ജയിലിൽ കഴിയുന്നത്. സംസ്ഥാനത്ത് വല്യേട്ടൻ സ്വർണ്ണവും ചെറിയേട്ടൻ ചന്ദനവും കടത്തുകയാണ് എന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in