Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എണ്ണയില്‍ ജനം തിളയ്ക്കുന്നു ; ഇന്ധനവില ഇന്നും കൂട്ടി ; സംസ്ഥാനത്ത് പെട്രോള്‍ സെഞ്ച്വറിക്കരികെ

എണ്ണയില്‍ ജനം തിളയ്ക്കുന്നു ; ഇന്ധനവില ഇന്നും കൂട്ടി ; സംസ്ഥാനത്ത് പെട്രോള്‍ സെഞ്ച്വറിക്കരികെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 98 രൂപ 97 പൈസയായി. ഡീസലിന് 94രൂപ 24 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 15 പൈസയും ഡീസലിന് 92രൂപ 52 പൈസയുമാണ് നിലവിലെ നിരക്ക്. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്. കഴിഞ്ഞ മാസം 37.6 ശതമാനമാണ് ഇന്ധന വില കൂടിയത്. നിര്‍മ്മാണ ഉപകരണങ്ങളുടെ വില 10.8 ശതമാനം ഈ കാലയളവില്‍ കൂടി. ഭക്ഷ്യേതര ഉത്പ്പന്നങ്ങളുടെ വിലയിലും പത്ത് ശതമാനം വര്‍ദ്ധനവുണ്ടായി. മേയ് മാസത്തില്‍ മൊത്ത വിൽപ്പനയിലെ നാണ്യപെരുപ്പം 12.94 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 3.37 ശതമാനം കുറവായിരുന്നു ഇത്. ചില്ലറ വിപണിയേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ധന വില വർദ്ധനവിന്‍റെ അനന്തരഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുകയാണ്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in