Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നാല് വര്‍ഷ ബിരുദം; ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടി കേരള സര്‍വ്വകലാശാല; പ്രതിഷേധവുമായി കെഎസ്‌യു

നാല് വര്‍ഷ ബിരുദം; ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടി കേരള സര്‍വ്വകലാശാല; പ്രതിഷേധവുമായി കെഎസ്‌യു
വര്‍ധിപ്പിച്ച അഡ്മിഷന്‍ സമയത്തെ ഫീസ് നിരക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വിസിക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കത്ത് നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ മറവില്‍ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സര്‍വകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി. അഡ്മിഷന്‍ സമയത്തെ ഫീസുകള്‍ കുത്തനെ കൂട്ടിയതിലൂടെ വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്‌യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോള്‍ കേരള സര്‍വകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.അഡ്മിഷന്‍ ഫീസ് നിരക്കുകള്‍ 1850 രൂപയില്‍ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയില്‍ നിന്ന് 525 രൂപയായി ഉയര്‍ത്തിയതുള്‍പ്പടെയുള്ള തീരുമാനമാണ് സിന്‍ഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കേരളാ സര്‍വ്വകാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും കെഎസ്‌യു സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in