Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ റെയില്‍ പ്രദേശം : സർക്കാരില്‍ നിന്ന് ലഭിക്കേണ്ട വീട് പഞ്ചായത്ത് നിഷേധിച്ചു ; ദുരിതത്തിലായി കുടുംബം

കെ റെയില്‍ പ്രദേശം : സർക്കാരില്‍ നിന്ന് ലഭിക്കേണ്ട വീട് പഞ്ചായത്ത് നിഷേധിച്ചു ; ദുരിതത്തിലായി കുടുംബം
കോഴിക്കോട്: കെ-റെയില്‍ സില്‍വർ ലൈന്‍ പദ്ധതിയുടെ പാത കടന്നുപോകുന്ന വഴിയെന്ന പേരില്‍ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരമുള്ള വീട് പഞ്ചായത്ത് നിഷേധിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി സാവിത്രിക്ക് പി.എം.എ.വൈ പദ്ധതി പ്രകാരം വീട് പാസായെങ്കിലും ഇപ്പോള്‍ നല്‍‌കേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഒന്നാംപാലം പ്രദേശത്താണ് കീരിത്തറപ്പടി സാവിത്രിയുടെ വീട്. മഴ പെയ്താല്‍ വെള്ളം കയറുന്ന ചതുപ്പുനിലത്തെ കൊച്ചു വീട് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മക്കളും പേരമക്കളുമടക്കം 11 പേരാണ് ഈ വീട്ടില്‍ സുരക്ഷിതമല്ലാതെ കഴിയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം സാവിത്രിക്ക് വീട് പാസായെങ്കിലും കെ- റെയില്‍ കടന്നു പോകാനിടയുള്ളതിനാല്‍ പഞ്ചായത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്. വീട് ലഭിക്കാനാവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിച്ച ശേഷമാണ് സാവിത്രിക്ക് വീട് നല്‍കാനാവില്ലെന്ന് പഞ്ചായത്ത് നിലപാടെടുത്തത്. കെ-റെയില്‍ കടന്നു പോകാനിടയുള്ള പ്രദേശമായതിനാലാണ് അപേക്ഷ മാറ്റിവെച്ചതെന്ന് വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു.  

Related articles

See all
Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in