Logo
Tue, Jun 30, 2026 • 04:07 PM
LIVE TV
Watch

No business videos available

No Middle East videos available

ഫ്രിഡ്ജും എസിയും പോലെ ഇനി ഇലക്ട്രിക് സ്കൂട്ടറുകൾക്കും വരുന്നു 'സ്റ്റാർ റേറ്റിംഗ്'; ഇന്ത്യയിലെ വണ്ടികളുടെ അവസ്ഥ ഇങ്ങനെ!


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 30, 2026
1 min read
SHARE:
SAVE: Login to save

ഫ്രിഡ്ജും എസിയും പോലെ ഇനി ഇലക്ട്രിക് സ്കൂട്ടറുകൾക്കും വരുന്നു 'സ്റ്റാർ റേറ്റിംഗ്'; ഇന്ത്യയിലെ വണ്ടികളുടെ അവസ്ഥ ഇങ്ങനെ!


ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്കായി ഇതാ ഒരു സുപ്രധാന വാർത്ത. ഇനിമുതൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും അവയുടെ ഊർജ്ജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാർ റേറ്റിംഗ് സംവിധാനം വരുന്നു. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഇത് സംബന്ധിച്ച കരട് നിർദ്ദേശം (Draft) പുറത്തിറക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന എയർ കണ്ടീഷണറുകൾക്കും റഫ്രിജറേറ്ററുകൾക്കും ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാർ റേറ്റിംഗ് നൽകുന്ന അതേ മാതൃകയിലാണ് ഇലക്ട്രിക് വണ്ടികൾക്കും റേറ്റിംഗ് നൽകുക. ഉപഭോക്താക്കൾക്ക് കൂടുതൽ ഊർജ്ജക്ഷമതയുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ ഈ സംവിധാനം സഹായിക്കും.ഒരു ഇലക്ട്രിക് വാഹനം 100 കിലോമീറ്റർ ഓടാൻ എത്ര യൂണിറ്റ് (kWh) വൈദ്യുതി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും സ്റ്റാർ റേറ്റിംഗ് നിശ്ചയിക്കുക:

  • 5-സ്റ്റാർ: 100 കിലോമീറ്ററിന് 1.6 kWh-ൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവ.
  • 4-സ്റ്റാർ: 1.6 kWh മുതൽ 2.15 kWh വരെ വൈദ്യുതി ഉപഭോഗമുള്ളവ.
  • 3-സ്റ്റാർ: 2.15 kWh മുതൽ 2.69 kWh വരെ വൈദ്യുതി ഉപഭോഗമുള്ളവ.
  • 2-സ്റ്റാർ: 2.69 kWh മുതൽ 3.24 kWh വരെ വൈദ്യുതി ഉപഭോഗമുള്ളവ.
  • 1-സ്റ്റാർ: 3.24 kWh മുതൽ 3.78 kWh വരെ വൈദ്യുതി ഉപഭോഗമുള്ളവ.

    അതേസമയം ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ഭൂരിഭാഗവും കാര്യക്ഷമതയിൽ പിന്നിലാണ്.നിലവിലെ മാനദണ്ഡമനുസരിച്ച് ഇന്ത്യയിലെ ഇലക്ട്രിക് വണ്ടികളിൽ 26 ശതമാനത്തിന് 1-സ്റ്റാർ റേറ്റിംഗും, ഏറ്റവും കൂടുതൽ അതായത് 55 ശതമാനത്തിന് 2-സ്റ്റാർ റേറ്റിംഗും മാത്രമേ ലഭിക്കൂ. വെറും 18 ശതമാനം വണ്ടികൾക്ക് മാത്രമാണ് 3-സ്റ്റാർ റേറ്റിംഗ് ഉള്ളത്. 4-സ്റ്റാർ വിഭാഗത്തിൽ രാജ്യത്തെ വെറും ഒരു ശതമാനം മോഡലുകൾ മാത്രമാണ് വരുന്നത്. എന്നാൽ നിലവിൽ ഇന്ത്യയിലെ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് പോലും 5-സ്റ്റാർ റേറ്റിംഗ് യോഗ്യതയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലുകളെ അടിസ്ഥാനമാക്കിയാണ് 5-സ്റ്റാർ നിലവാരം നിശ്ചയിച്ചിരിക്കുന്നത്.

    ഇന്ത്യയും ലോകത്തിലെ മികച്ച ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും തമ്മിലുള്ള ഊർജ്ജ കാര്യക്ഷമതയിൽ ഏകദേശം 10 ശതമാനത്തിന്റെ അന്തരമുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് വണ്ടികളുടെ ശരാശരി ഊർജ്ജ ഉപഭോഗം 100 കിലോമീറ്ററിന് 2.67 kWh ആണ്. എന്നാൽ ആഗോള ശരാശരി 2.52 kWh മാത്രമാണ്.2006-ൽ ആരംഭിച്ച സ്റ്റാർ ലേബലിംഗ് സംവിധാനം നിലവിൽ സീലിംഗ് ഫാൻ, കമ്പ്യൂട്ടർ ഉൾപ്പെടെ 41 ഉൽപ്പന്ന വിഭാഗങ്ങളിലുണ്ട്. പുതിയ ഡ്രാഫ്റ്റ് നിർദ്ദേശങ്ങൾ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും അസോസിയേഷനുകൾക്കുമായി അയച്ചിട്ടുണ്ടെന്നും, അവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും നിയമം അന്തിമമാക്കുകയെന്നും BEE വ്യക്തമാക്കി. കൂടുതൽ ഊർജ്ജക്ഷമതയുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10