Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘ദസ് സാൽ അന്യായ് കാൽ’; കേന്ദ്ര സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി കോൺഗ്രസ്

‘ദസ് സാൽ അന്യായ് കാൽ’; കേന്ദ്ര സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി കോൺഗ്രസ്
  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കി കോൺഗ്രസ്. 'ദസ് സാൽ അന്യായ് കാൽ'എന്ന പേരിലാണ് കോൺഗ്രസ് കുറ്റപത്രം പുറത്തിറക്കിയത്. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് വിവേചനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ തങ്ങളുടെ കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നാളെ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കോൺഗ്രസ് 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കിയത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരിതം എന്നിവയിൽ മോദി സർക്കാരിന്‍റെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ബ്ലാക്ക് പേപ്പർ എന്ന് കോൺഗ്രസ് വ്യക്തമാക്കി. സാമ്പത്തിക മേഖലയിൽ സർക്കാർ പരാജയപ്പെട്ടെന്നും കോൺഗ്രസ് വിമർശിച്ചു. 'പാർലമെന്‍റിൽ സംസാരിക്കുമ്പോഴെല്ലാം അവർ അവരുടെ നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ ഒരിക്കലും സ്വന്തം പരാജയങ്ങളെക്കുറിച്ച് സംസാരിക്കാത്തതിനാലാണ് ഞങ്ങൾ സർക്കാരിനെതിരെ 'ബ്ലാക്ക് പേപ്പർ' പുറത്തിറക്കിയത്. പരാജയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തേയും അവർ അനുവദിക്കുന്നില്ല. സാമ്പത്തിക മേഖലയിൽ സർക്കാർ വലിയ പരാജയമാണ്' - വാർത്താസമ്മേളനത്തിൽ ഖാർഗെ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം. മോദി സർക്കാർ ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിക്കില്ലെന്നും ഖാർഗെ പറഞ്ഞു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in