Logo
Tue, Jul 21, 2026 • 11:29 PM
LIVE TV
Watch

No business videos available

No Middle East videos available

ആക്ഷൻ ത്രില്ലറുമായി ദുൽഖർ; ‘ഐ ആം ഗെയിം’ ഓണത്തിന് തീയേറ്ററുകളിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 21, 2026
1 min read
SHARE:
SAVE: Login to save

ആക്ഷൻ ത്രില്ലറുമായി ദുൽഖർ; ‘ഐ ആം ഗെയിം’ ഓണത്തിന് തീയേറ്ററുകളിൽ

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ബിഗ് കണ്ടന്റ് ജൂലൈ 28ന് പുറത്തിറങ്ങുമെന്ന് അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ വമ്പൻ അപ്ഡേറ്റ് എത്തുന്നത്. 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ, താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ ദുൽഖർ സൽമാനെ അതീവ സ്റ്റൈലിഷ് ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നാണ് ‘ഐ ആം ഗെയിം’ലേതെന്ന് ദുൽഖർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ്, മാസ് അവതരണത്തിലാണ് ദുൽഖറിന്റെ കഥാപാത്രമെത്തുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്ക് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പാൻ ഇന്ത്യൻ റിലീസായി തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ‘ആർഡിഎക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ് ഒരുക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം മഷർ ഹംസ എന്നിവരാണ് നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ബിബിൻ പെരുമ്പിള്ളി, പ്രൊഡക്ഷൻ ഹെഡ്മാരായ സുജോയ് ജെയിംസ്, ദേവദേവൻ, ഗാനരചന മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വിഎഫ്എക്സ് തൗഫീഖ് - എഗ്‌വൈറ്റ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പോസ്റ്റർ റിലീസുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ, ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘ഐ ആം ഗെയിം’ന്റെ അടുത്ത അപ്ഡേറ്റിനായി കാത്തിരിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10