Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹി ചലോ; സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം ശക്തമാക്കി, പോലീസ് വിന്യാസം കടുപ്പിച്ചു

ഡല്‍ഹി ചലോ; സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം ശക്തമാക്കി, പോലീസ് വിന്യാസം കടുപ്പിച്ചു
ഡല്‍ഹി: ഡല്‍ഹി ചലോ സമരം ശക്തമാക്കി കർഷകർ.  എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന നിലപാടിലാണ് കർഷകർ.  പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം തുടരുന്നു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. കർഷകരെ നേരിടാൻ ഹരിയാന പോലീസും തയാറാണ്. ദേശീയ പാത അടക്കുകയും ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പോലീസ് ഗതാഗതം തടഞ്ഞു. ഇതിനെ തുടർന്ന് ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.അതേസമയം ഇന്നലെ ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്കുള്ള ഭാഗം പൂര്‍ണമായി അടച്ചു. കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഡൽഹി ചലോ മാർച്ചുമായി കർഷകർ രംഗത്തെത്തിയത്. ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടയുകയായിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in