Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹി ചലോ മാർച്ച്; ഇന്നും കർഷകർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, അറസ്റ്റ്

ഡല്‍ഹി ചലോ മാർച്ച്; ഇന്നും കർഷകർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, അറസ്റ്റ്
ഡൽഹി: ഡല്‍ഹി ചലോ മാർച്ചിൽ ഇന്നും സംഘർഷം. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡൽഹിയിലേക്ക് യാത്ര തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. പഞ്ചാബ് - ഹരിയാന അതിർത്തിയിലാണ് സംഭവം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്.
ശംഭു , ജിന്ദ്, കുരുക്ഷേത്ര അതിർത്തികളിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഡല്‍ഹി ചലോ സമരം ശക്തമാക്കിയിരിക്കുകയാണ് കർഷകർ. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന നിലപാടിലാണ് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം തുടരുന്നു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. കർഷകരെ നേരിടാൻ ഹരിയാന പോലീസും തയാറാണ്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in