Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. 54 വയസായിരുന്നു. മുംബൈയ്ക്ക് സമീപം പലാഘറിലുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞ് 3.15 ഓടെ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉൾപ്പെടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി. 2012 ൽ രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് കമ്പനികളിലൊന്നായ ടാറ്റ സൺസിനെ നയിക്കാൻ തെരഞ്ഞെടുത്തതോടെയാണ് സൈറസ് മിസ്ത്രി ശ്രദ്ധേയനാകുന്നത്. ടാറ്റയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ഷപൂർജി പലോൻജി ഗ്രൂപ്പിൽ നിന്നുള്ള പ്രാതിനിധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചെയർമാനായി നിയമിച്ചത്. 2016 ഒക്ടോബറിൽ സ്ഥാനത്തുനിന്ന് നീക്കി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്‍റെ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in