Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിരട്ടലുമായി സിപിഎം ; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ

വിരട്ടലുമായി സിപിഎം ; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ
  മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കസ്റ്റംസ് നടപടി കടുപ്പിക്കുമ്പോള്‍ സിപിഎമ്മും കസ്റ്റംസും തമ്മില്‍ പോര്‍വിളി മുറുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിക്ക് ശ്രമിക്കുന്നുവെന്നും ഇത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് ഫേസ്ബുക്ക് പോസ്റ്റിടേണ്ടി വന്നു. കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ് എല്‍ഡിഎഫ്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴിയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുപിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസിലെ ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനിക്കും കസ്റ്റംസ് നോട്ടീസ് നല്‍കി. ഇതോടെ കസ്റ്റംസും എല്‍ഡിഎഫും തമ്മില്‍ തുറന്ന പോരിലേക്കാണ് നീങ്ങുന്നത്. അതേസമയം കസ്റ്റംസിനെതിരായ ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചാണ് കമ്മീഷണറുടെ മറുപടി. കേന്ദ്ര സര്‍ക്കാര്‍ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എല്‍ഡിഎഫിന്‍റെയും സര്‍ക്കാരിന്‍റെയും ആരോപണം.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in