Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തു നിന്ന് നീക്കി

ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തു നിന്ന് നീക്കി
തൃശൂർ പീച്ചിയിൽ ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പി.ജി. ഗംഗാധരനെ സ്ഥാനത്തു നിന്ന് നീക്കി. ഏപ്രിൽ പത്തിനാണ് സിഐടിയു ചുമട്ടുതൊഴിലാളിയായ കോലഞ്ചേരി വീട്ടിൽ സജിയെ വീടിനുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കൽ സെക്രട്ടറിക്കും എതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് സജി ജീവനൊടുക്കിയത്. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി കുറിപ്പിലുണ്ട്. അതേസമയം, സജിയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്താൻ പൊലീസ് തയ്യാറായില്ലെന്ന പരാതിയുമായി സജിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സഹോദരനും മറ്റ് കുടുംബാംഗങ്ങളും സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. സിപിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി. ആത്മഹത്യാ കുറിപ്പിൻ്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. സമഗ്രമായ അന്വേഷണത്തിനു ശേഷമായിരിക്കും സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക.

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Save your stories

Sign in