Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചരിത്രം കുറിച്ചത് കോണ്‍ഗ്രസ് ; ദേവസ്വം കൈകാര്യം ചെയ്തത് 3 ദളിത് മന്ത്രിമാര്‍ ; പൊളിഞ്ഞടുങ്ങി സിപിഎം പ്രചാരണം

ചരിത്രം കുറിച്ചത് കോണ്‍ഗ്രസ് ; ദേവസ്വം കൈകാര്യം ചെയ്തത് 3 ദളിത് മന്ത്രിമാര്‍ ; പൊളിഞ്ഞടുങ്ങി സിപിഎം പ്രചാരണം
  തിരുവനന്തപുരം : കെ.രാധാകൃഷ്ണനെ ദേവസ്വംമന്ത്രിയായി പ്രഖ്യാപിച്ചതിനുപിന്നാലെ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ ദളിത് മന്ത്രിയെന്ന വ്യാജപ്രചാരണവുമായി സിപിഎം. പാര്‍ട്ടിയുടേത് ചരിത്രതീരുമാനമെന്ന് വിശേഷിപ്പിച്ചാണ് സൈബര്‍ സഖാക്കളുടെ ആഘോഷം. എന്നാല്‍ 1970-77 കാലഘട്ടത്തില്‍ സി.അച്യുതമേനോന്‍ സര്‍ക്കാരില്‍ ദേവസ്വം വകുപ്പിന്റെ ചുമതല വഹിച്ചത് ദളിത് വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനായിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് സിപിഎമ്മിന്റെ സൈബര്‍ പ്രചാരണം. തുടര്‍ന്ന്‌ 1977 ലെ ആദ്യ കെ.കരുണാകരന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണനും 78 ലെ പി.കെ വാസുദേവന്‍ നായര്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസ് നേതാവ് ദാമോദരന്‍ കാളാശ്ശേരിയും വകുപ്പിന്റെ ചുമതല വഹിച്ചു. പി.സി വിഷ്ണുനാഥ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ രംഗത്തെത്തി. അതിനിടെ ദേവസ്വം മന്ത്രിയായിരുന്നു എന്ന് വ്യക്തമാക്കുന്ന കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജും എഡിറ്റ് ചെയ്യപ്പെട്ടു. ഫേക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ചാണ് വിവരങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റിയത്. ചരിത്രത്തെ തമസ്‌കരിച്ച് പി.ആര്‍ കാമ്പയിനുകള്‍ വഴി ജനത്തെ കബളിപ്പിക്കുന്ന രാഷ്ട്രീയ അശ്ലീലം തന്നെയാണ് തെരഞ്ഞെടുപ്പിലും കണ്ടതെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Save your stories

Sign in